ഭാരതമഹാരാജ്യം ചന്ദ്രയാൻ–2 ദൗത്യത്തിനു നേതൃത്വം നൽകിയ വരോടൊപ്പം
ഭാരതമഹാരാജ്യം ചന്ദ്രയാൻ – 2 ദൗത്യത്തിനു നേതൃത്വം നൽകിയ വരോടൊപ്പം ചരിത്രനേട്ടത്തിനായി ഉറക്കമിളച്ച ഐഎസ്ആര്‍ഓ ഗവേഷകര്‍ അല്പം നിരാശരായിയെങ്കിലും പരാജയപ്പെട്ടിട്ടില്ല .ചില തോൽവികൾക്കു വിജയത്തെ ജയിക്കാനുള്ള ശേഷിയുണ്ടാവും. ഓഗസ്റ്റ് മാസം മുഴുവന്‍ നീണ്ട സഞ്ചാരത്തിലൂടെ കണക്കുകൂട്ടലുകളൊന്നും പിഴയ്ക്കാതെ ഭൂമിയില്‍ നിന്നും ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് റോവറിനെ ഉള്‍ക്കൊള്ളുന്ന ലാൻഡറിനെ വിജയകരമായി എത്തിച്ചത് ഓര്‍ബിറ്ററാണ്. ആ ചുമതല പൂര്‍ത്തിയാക്കിയ ശേഷം തന്റേതായ ജോലിയില്‍ വ്യാപൃതനായി ഓര്‍ബിറ്റര്‍ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടർന്നു സിഗ്നൽ നഷ്ടമാവുകയായിരുന്നു. വിക്രം ലാൻഡറിൽനിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്നലുകൾ ലഭിച്ചെന്നും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്റോ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞപ്പോൾ ഒരു നിമിഷം രാജ്യഹൃദയം കലങ്ങിപ്പോയെങ്കിലും ഉടൻതന്നെ ശാസ്ത്രജ്ഞരെ എക്യദാർഢ്യത്തോടെ ചേർത്തുപിടിക്കുകയായിരുന്നു . ഭാരതീയർ . 2.1 കിലോമീറ്ററിനപ്പുറത്...