രാജാവ് നൽകിയ സ്ഥാനനാമം കുടുംബനാമമായി മാറിയ കഥ

രാജാവ് നൽകിയ സ്ഥാനനാമം കുടുംബനാമമായി മാറിയ കഥ
കൊട്ടാരക്കര രാജാവ് നൽകിയ സ്ഥാനനാമം ഒരു കുടുംബത്തിന്റെസ്ഥാനപ്പേരായും കുടുംബപേരായും മാറിയ സംഭവം കേരളം ചരിത്രത്തിൽ നിർണ്ണായകമാണ് .1705 കുറവിലങ്ങാട് വലിയവീട്ടിൽ നിന്നും കൊട്ടാരക്കരയിലെത്തിയ കുറവിലങ്ങാട്ട് വലിയവീട്ടിൽ മാത്തൻ കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ കിഴക്കേത്തെരുവിൽ താമസമാക്കി . ബഹുഭാഷാ പണ്ഡിതനും കലാകാരനുമായിരുന്ന മാത്തനെ രാജാവ് കൊട്ടാരത്തിൻറെ കാര്യക്കാരനായി (മാനേജർ ) ആയി നിയമിച്ചു .അദ്ദേഹത്തിന് കൊട്ടാരക്കര കിഴക്കേത്തെരുവ് ഭാഗത്ത് നൂറുകണക്കിന് കരഭൂമിയും നിലവും കരമൊഴിവായി പതിച്ചുകൊടുത്തു .കിഴക്കേത്തെരുവിൽ മാത്തൻ താമസിച്ച ഭാവനത്തിന് കുറവിലങ്ങാട്ടെ വീട്ടുപേരായ വലിയവീട് എന്ന് തന്നെ നാമകരണം ചെയ്തു . കാര്യക്കാരൻ എന്ന സ്ഥാനനാമം തലമുറ കഴിഞ്ഞപ്പോൾ "കുരാക്കാരൻ" എന്നായതായി ചരിത്രകാരൻ ആറാട്ടുപുഴ സുകുമാരൻ നായർ രേഖപ്പെടുത്തിയിരിക്കുന്നു . കുറവിലങ്ങട്ടുകാരൻ ലോപിച്ച് കുരാക്കാരൻ ആയതായി ഷെവലിയാർ ശ്രി വി.സി ജോർജ് അഭിപ്രായപ്പെടുന്നു . സംസ്കൃതം ,ഹിന്ദി എന്നീ ഭാഷകളിൽ "കുരാ" എന്ന പദത്തിന് ഷെവലിയാർ, യുദ്ധതന്ത്രജ്ഞൻ , ധൈര്യശാലി . സാഹസികൻ ,ഉയർന്നവൻ തുടങ്ങിയ അർഥങ്ങൾ കാണുന്നു പഴയ ചില കുടുംബ രേഖകളിലും പ്രമാണങ്ങളിലും മറ്റും ക്റാക്കാരൻ , കുറേക്കാരൻ എന്നിങ്ങനെയും കാണുന്നു . കുരാക്കാരൻ എന്ന സ്ഥാന നാമം കുരാക്കാരൻ വലിയവീട്ടിൽ കുടുംബത്തിലെ ആയിരത്തിൽപരം വരുന്ന അംഗങ്ങൾക്ക് ആൺ പെൺ വ്യത്യാസമില്ലാതെ പേരിനോടോപ്പം ഉപയോഗിക്കുന്നത് അംഗീകൃതമാണെന്ന്ചരിതക്കാരനും സാഹിത്യകാരനുമായ ശ്രി. കുഴിതടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് . കുരാക്കാരൻ എന്നതിൻറെ ബഹുവചനമായി " കുരാക്കാർ , കുരാക്കാരൻമാർ എന്നിങ്ങനെയും ഉപയോഗിച്ചു വരുന്നു .പടിഞ്ഞാറേവീട്ടിലെ അഡ്വക്കേറ്റ് തോമസ് കുരാക്കാരൻ , പൂന്തോട്ടം ഉപശാഖയിലെ ജില്ലാ ട്രഷറർ ആയിരുന്ന അലക്സ് കുരാക്കാരൻ എന്നിവർ സ്ഥാനനാമം ഔദ്യോഗീകമായി ഉപയോഗിച്ചവരാണ് . എസ് .ബി . ചീഫ് മാനേജർ ജേക്കബ് മാത്യു കുരാക്കാരൻ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ് .അമേരിക്കയിൽ ജോലിചെയ്യുന്ന ജോബി ജോൺ കുരാക്കാരൻ , അജു കുരാക്കാരൻ , അജേഷ് കുരാക്കാരൻ , ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർ ജേക്കബ്. ടി കുരാക്കാരൻ , എസ.ബി. മാനേജർ ജോഷി വർഗീസ് കുരാക്കാരൻ, എന്നിവരും ശ്രദ്ധേയരാണ് ബഹുവചനമായ "കുരാക്കാർ " എന്നത് പേരിനോടൊപ്പവും വീട്ടുപേരായി ഉപയോഗിക്കുന്ന ധാരളം പേർ കുടുംബത്തിലുണ്ട് യു .ആർ . ഗ്ലോബൽ കൗൺസിൽ ട്രസ്റ്റിയും കേരള കാവ്യകലാസാഹിതി പ്രസിഡന്റുമായപ്രൊഫ്. ജോൺ കുരാക്കാർ , ഡോക്ടർ ജേക്കബ് കുരാക്കാർ , പിണറുവിളയിൽ അലൻ കുരാക്കാർ ,കരിക്കം ആലുവിള പുത്തൻവീട്ടിൽ മിഥുൻ തോമസ് കുരാക്കാർ , മഹാരാഷ്ട ഡെന്റൽകോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ മഞ്ജു കുരാക്കാർ മജിസ്ട്രേറ്റ് ലെനി തോമസ് കുരാക്കാർ , ചെറുകര പൂങ്കുന്നുശാഖയിലെ വിജു ഉമ്മൻ കുരാക്കാർ , കരവാളൂർ തെക്കതിലെ സിബി കുഞ്ഞാണ്ടി കുരാക്കാർ , കുരാക്കാർ പ്ലാസയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പ്രിന്റേഴ്സ് ഉടമ ബോബി കുരാക്കാർ , അമേരിക്കയിൽ ജോലിചെയ്യുന്ന കാഞ്ഞിരംവിളയിലെ കോശി കുരാക്കാർ , വിബിൻ കുരാക്കാർ, എസ് .ബി . മുംബൈ ഗ്ലോബൽ ഓഫീസിൽ സിസ്റ്റം മാനേജർ ആയി പ്രവർത്തിക്കുന്ന മനു കുരാക്കാർ , പൂന്തോട്ടം ഉപശാഖയിലെ എബി . .കുരാക്കാർ , വിജിൻ കുരാക്കാർ , ഫെഡറൽ ബാങ്ക് മാനേജർ ജേക്കബ് വി. കുരാക്കാർ , കുളഞ്ഞിയിൽ അലക്സാണ്ടർ കെ.കുരാക്കാർ , പടിഞ്ഞാറേവീട്ടിലെ . നിഥുൻ ജേക്കബ് കുരാക്കാർ പുത്തൻവീട്ടിലെ നിഥുൻ തോമസ് കുരാക്കാർ ,കൊട്ടാരക്കര സെൻറ് ഗ്രീഗോറിയോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ലാൻസി തോമസ് കുരാക്കാർ തുടങ്ങി ധാരാളം പേർ ബഹുവചനമായ "കുരാക്കാർ പേരിനോടൊപ്പം ഉപയോഗിക്കുന്നവരാണ് . "കുരാക്കാർ ' എന്നത് വീട്ടുപേരായും നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നു . കുടുംബയോഗത്തിൻറെ മുൻപ്രസിഡൻറ് ആയ ശ്രി .പി. വർഗീസ് ചെങ്ങമനാടുള്ള തൻറെ ഭവനത്തിനു കുരാക്കാർ വലിയവീട് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് . തിരുവനന്തപുരം പേരൂർക്കടയിൽ താമസിക്കുന്ന ചെറുകരപുത്തൻ വീട്ടിലെ ശ്രി . ബാബു തൻറെ ഭവനത്തിനു " കുരാക്കാർ ' എന്നാണു പേര് നൽകിയിരിക്കുന്നത് . കോംറേഡ് ഇൻഫോസിസ്റ്റം ഡയറക്ടർ ശ്രി. സാം കുരാക്കാർ തിരുവനന്തപുരത്തുള്ള തൻറെ വസതികൾക്ക് നൽകിയിരിക്കുന്ന പേര് കുരാക്കാർ ഗാർഡൻസ് എന്നാണ് .കൊട്ടാരക്കര ഐപ്പള്ളൂർ ശ്രി . പി.ജി മാത്യു കുരാക്കാരൻറെ പുത്രന്മാരുടെ താമസസ്ഥലം കുരാക്കാർ ഗാർഡൻസ് എന്നാണ് അറിയപ്പെടുന്നത്‌ . കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കും "കുരാക്കാർ " എന്ന സ്ഥാനനാമം ഉപയോഗിച്ചു വരുന്നൂ . കുരാക്കാർ എഡ്യൂക്കേഷൻ സെൻറർ , കുരാക്കാർ പ്ലാസാ , കുരാക്കാർ ടൂറിസ്റ്റ് ഹോം കുരാക്കാർ സിറ്റി സെൻറർ , കുരാക്കാർ ടൗൺ സെൻറർ ,കുരാക്കാർ ഹൈവേ സെന്റർ , മൈലം കുരാക്കാർ അബോട്ട് വാലി ,കുരാക്കാർ കോംറേഡ് സോഫ്റ്റ്വെയർ തുടങ്ങിയ പ്രാധാന്യം അർഹിക്കുന്നു ." കുരാക്കാരൻ എന്ന സ്ഥാനനാമം വലിയവീട്ടിൽ കുടുംബത്തിലെ എല്ലാ ശാഖയിലും ഉപശാഖയിലും പെട്ട എല്ലാവർക്കും പേരിനോടൊപ്പം ഉപയോഗിക്കാവുന്നതാണ്.

ഡി.ഉണ്ണികൃഷ്ണൻ നായർ

Comments

Popular posts from this blog

KAVYA KALA SAHITHY AND URI KAVIYARANGU

KERALA KAVYA KALA SAHITHY EXAMINATIONS-2010-2011

General Knowledge Quiz Questions with Answers