പ്രൊഫ്. ജോൺ കുരാക്കാർ -ബയോ ഡേറ്റ
പ്രൊഫ്. ജോൺ കുരാക്കാർ  -ബയോ ഡേറ്റ
പ്രൊഫസർ, എഴുത്തുകാരൻ , ജീവകാരുണ്യ പ്ര വർത്തകൻ , പ്രഭാഷകൻ , തിരക്കഥാ കൃത്ത് ,സംഘാടകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് പ്രൊഫ്, ജോൺ കുരാക്കാർ . കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിന്റെ ആധൂനിക ശില്പിയായി അദ്ദേഹം അറിയപ്പെടുന്നു. കേരള കാവ്യ കലാസാഹിതി , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് ഐപ്പള്ളൂർ ഏദൻ നഗർ അസോസിയേഷൻ , ഗാന്ധീയ നവ ശക്തി സംഘം , എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപക പ്രസിഡന്റ് ആണ് ." ഉണരൂ വേഗം നീ , ദർപ്പണം , തമോഗർത്തം , ഗുഡ് മോർണിംഗ് ഡോക്ടർ , വിവാഹ കമ്പോളം ,പണിമുടക്ക് , ചീട്ടു കൊട്ടാരം ,ചില്ലുമേട തുടങ്ങി 15 ലഘു ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട് . ഗുഡ് മോർണിംഗ് ഡോക്ടർ , പിന്നിട്ട വഴികൾ ഉൾപ്പെടെ 13 കൃതികൾ രചിച്ചിട്ടുണ്ട് . വസന്തം വളരെയകലെ , അജ്ഞാത തീരം തേടി , ഉപന്യാസ മഞ്ജരി ,ഭാഷാ ശോധിനി , ഭാഷാ ദീപം ,കേരള ക്രൈസ്തവരുടെ ചരിത്രം , വയോജനങ്ങളും പാലിയേറ്റിവ് പ്രസ്ഥാനവും എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് . ഗുഡ് മോർണിംഗ് ഡോക്ടർ എന്ന അദ്ദേഹത്തിന്റെ ആത്മകഥക്കു ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട് .
 കോളേജ് ടീച്ചേഴ്സ്  ജേർണൽ ലിന്റെ   സ്ഥാപക  എഡിറ്റർ  പ്രൊഫ്. കുരാക്കാർ  ആയിരുന്നു . കേരള  ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ  സജീവ പ്രവർത്തകനായിരുന്നു . ശാസ്ത്ര കേരളം , ഗ്രാമ ശാസ്ത്രം ,ശാസ്ത്രഗതി  എന്നിവയുടെ  എഡിറ്റോറിയൽ ബോർഡിൽ പ്രവർത്തിച്ചിരുന്നു . ശാസ്ത്ര പരിഷത്തിൻറെ  സംസ്ഥാന വിദ്യാഭ്യാസ  കൺവീനറായി  പ്രവർത്തിച്ചിരുന്നു . മികച്ച പ്രോഗ്രാം ഓഫീസർ , adult  education , കണ്ടിന്യൂയിങ്  എഡ്യൂക്കേഷൻ , പോപുലേഷൻ  എഡ്യൂക്കേഷൻ  തുടങ്ങിയവയുടെ  മികച്ച  പ്രൊജക്റ്റ്  ഓഫീസർക്കുള്ള   കേരള  യൂണിവേഴ്സിറ്റി അവാർഡ്  1981  മുതൽ  തുടർച്ചയായി  5  വർഷം  പ്രൊഫ്  കുരാക്കാർ കരസ്ഥമാക്കി .,യു ആർ  ഐ  ഗ്ലോബൽ  അവാർഡ് , ഗാന്ധിഭവൻ അവാർഡ് ,  ദേശ  രത്നം  അവാർഡ് , ഗുരുപ്രിയ  വിശ്വശാന്തി  അവാർഡ് , കലാ സാഹിതി  അവാർഡ് , തുടങ്ങി  25  ലധികം  പുരസ്ക്കാരങ്ങൾ  ലഭിച്ചിട്ടുണ്ട് . പ്രൊഫ ,മോളി കുരാക്കാർ  സഹധർമ്മിണി യാണ് , ഡോക്ടർ  മഞ്ജു കുരാക്കാർ , എസ് .ബി  ഐ  സിസ്റ്റം മാനേജർ  മനു കുരാക്കാർ  എന്നിവർ മക്കളാണ് , ജെസ് മേരി കുര്യൻ , മെറിൻ  മേരി  കുര്യൻ , അയറാ  മേരി  കുരാക്കാർ  എന്നിവർ  കൊച്ചു മക്കളാണ് 
കെ ,കെ  ജോയി 
  
Comments
Post a Comment