കുരാക്കാർ കുടുംബവും മുന്തിരി കുലയും

                                      കുരാക്കാർ കുടുംബവും

മുന്തിരി കുലയും

കുഞ്ചാണ്ടിഫ്രൂട്ട്സ് വാങ്ങുവാൻ ഒരു ഫ്രൂട്ട് കടയിൽ aഎത്തിഅയാൾ മുന്തിരിയുടെ വില അന്വേഷിച്ചുകടയുടമ പറഞ്ഞു: "100 രൂപ." അതാ അടുത്ത ബാസ്ക്കറ്റിൽ കുലയിൽ നിന്ന് അടർന്ന കുറച്ച് മുന്തിരി കിടക്കുന്നുഅയാൾ അതിന്റെ വില ചോദിച്ചുകടയുടമ പറഞ്ഞു: 50 രൂപകുഞ്ചാണ്ടി ചോദിച്ചുഇത് നല്ല മുന്തിരി തന്നെയല്ലേഉടമ പറഞ്ഞുനല്ലതാണ്പക്ഷേ കുലയിൽ നിന്ന് അടർന്നു പോയതിനാൽ വേഗം ചീത്തയാകുവാൻ സാധ്യതയുണ്ട്അതിനാൽ ആർക്കും അത് ഇഷ്ടമല്ലവിലക്കുറവു ണ്ടായിരുന്നെങ്കിലും കുഞ്ചണ്ടിയും അതു വാങ്ങാതെ കുലയായുള്ള മുന്തിരി വാങ്ങി മടങ്ങിപ്പോയി.

മുന്തിരിയുടെ കാര്യം മാത്രമല്ലജീവിതത്തിൽ എല്ലാ രംഗങ്ങളിലും ഇത്യാഥാർത്ഥ്യമാണ്നാം ഒരു സമൂഹത്തിന്റെ ഭാഗമായി നിൽക്കു മ്പോഴാണ് വിലയും മതിപ്പും ഉള്ളവരായി തീരുന്നത്. 'പലതുള്ളി പെരുവെള്ളംഎന്ന് നാം പറയുമല്ലോഅതെപെരുവള്ളത്തിൽ നിരവധി വെള്ള ത്തുള്ളികളാണ് ഉള്ളത് എന്നത് സത്യംമഹാസമുദ്രങ്ങൾ എല്ലാം അങ്ങനെ യാണ്വെള്ളത്തുള്ളികളുടെ സമാഹാരങ്ങളാണ്പക്ഷേ സമുദ്രത്തിന്റെ യാതൊരു ഗാംഭീര്യവും ഒരു വെള്ളത്തുള്ളിക്കില്ലഒരു തുള്ളി എത്ര നിസ്സാരംഇതേപോലെ യാണ് ജീവിതംഏതെല്ലാം വിധത്തിൽ നാം സമൂഹത്തോട് ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോ വ്യക്തിയുടെയും മഹത്വംഒരു കുടുംബത്തിന്റെ അംഗം എന്ന നിലയിൽ കുടുംബാംഗങ്ങളും ഒരു സൊസൈറ്റി യുടെ അംഗമായിരിക്കുമ്പോൾ  സൊസൈറ്റിലുള്ളവരും നമ്മെ അംഗീകരിക്കുന്നുകേരള സമൂഹത്തികുടുംബത്തിൽ കുരാക്കാർ കുടുംബത്തിന്റെ പ്രാധാന്യം എല്ലാവർക്കും അറിവുള്ള താണ്ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലുള്ള നമുക്ക് ലഭിക്കുന്ന വിലയും മഹത്വവുംമഹത്തായ രാഷ്ട്രത്തോടുള്ള ബന്ധത്തിലാണ്കേവലം ഒരു വ്യക്തി എന്ന നിലയിൽ  മഹത്വം ആർക്കും സിദ്ധിക്കയില്ലഅങ്ങനെ തന്നെയാണ് കുടുബവും സമൂഹത്തോട് ചേർന്ന് നിൽക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അംഗീകാരം സമൂഹത്തിന്റെ മഹത്വമാണെന്ന് നാം പലപ്പോഴും ഗ്രഹിക്കാറില്ലനമ്മുടെ ചിന്ത നമ്മുടെ മാഹാത്മ്യം കൊണ്ടാണ് സമൂഹം നമ്മെ അംഗീകരിക്കുന്നത് എന്നാണ്പക്ഷേ അത് ഭോഷത്തമല്ലേസമൂഹത്തിൽ നിന്ന്കുടുംബത്തിൽ മാറി നിൽക്കുമ്പോഴാണ്bനമ്മുടെ നിസ്സാരത്വം യഥാർത്ഥത്തിൽ നാം മനസ്സിലാക്കുന്നത്.v സമൂഹത്തിൽ നിന്നും വേർപ്പെട്ടപ്പോൾ കറിവേപ്പില പോലെ അവഗണിക്കപ്പെട്ടിട്ടുള്ളത് നമുക്ക് അറിവുള്ളതാണല്ലോഅതിനാൽ ഒരു സമൂഹം കൂടാതെ നമുക്ക് ജീവിക്കാനാവില്ല.

ഞെട്ടറ്റ് വീഴുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇതുതന്നെയാണ്ആകയാൽ നാം ജീവിക്കുന്ന സമൂഹത്തിന്റെ ഭാഗമായി,കുടുംബത്തിന്റെ ,കുടുംബയോഗത്തിന്റെ ഭാഗമായിസമൂഹത്തിന്റെ നന്മയ്ക്കായി ജീവിക്കുവാനും പ്രവർത്തിക്കുവാനും നമുക്ക് കഴിയണം. "എന്നിൽ വസിപ്പിൻഞാൻ നിങ്ങളിലും വസിക്കുംകൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതു പോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല." (ബൈബിൾ). എല്ലാവർക്കുംനന്മ നേരുന്നു.

ജോൺ കുരാക്കാർ

 

Comments

Popular posts from this blog

KERALA KAVYA KALA SAHITHY EXAMINATIONS-2010-2011

KAVYA KALA SAHITHY AND URI KAVIYARANGU