യു .ആർ .ഐ -കാവ്യ കലാസാഹിതി പരിസ്ഥിതി സമ്മേളനവും ഫലവൃക്ഷതൈ വിതരണവും നടത്തി .

 




യു .ആർ . -കാവ്യ കലാസാഹിതി  പരിസ്ഥിതി സമ്മേളനവും ഫലവൃക്ഷതൈ  വിതരണവും നടത്തി .

യു .ആർ . സൗത്ത് ഇന്ത്യ  ശ്രീലങ്ക  റീജിയൻറെയും  കേരള കാവ്യ കലാസാഹിതിയുടെയും  സംയുക്താഭിമുഖ്യത്തിൽ " മരങ്ങളും മനുഷ്യനും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി  സെമിനാറും"ഗ്രീനത്തോൺ " പ്രൊജക്റ്റിൻറെ  ഭാഗമായുള്ള ഫലവൃക്ഷതൈ  വിതരണത്തിൻറെ  ഒന്നാംഘട്ടവും  നടത്തി .സാമ്മേളനത്തിൻറെ ഉത്ഘാടനം യു .ആർ .  ഏഷ്യ  റീജിയൻ  സെക്രട്ടറി ജനറൽ  ഡോക്ടർ  ഏബ്രഹാം കരിക്കം  നിർവഹിച്ചു .  യു. ആർ    മുൻ ഗ്ലോബൽ കൗൺസിൽ  ട്രസ്റ്റീയും കേരള കാവ്യകലാസാഹിതി  പ്രസിഡന്റുമായ  പ്രൊഫ്. ജോൺ കുരാക്കാർ  അദ്ധ്യക്ഷത  വഹിച്ചു . "ഗ്രീനത്തോൺ " പ്രൊജക്റ്റിൻറെ  സൂത്രധാരൻ  9  വയസ്സുള്ള  ALLEYNE  EIRIC  LAL മുഖ്യാതിഥിയായിരുന്നു

കേരള  കാവ്യ കലാസാഹിതി  സംസ്ഥാന വൈസ് പ്രസിഡന്റ്  ശ്രി . നീലേശ്വരം സദാശിവൻ  സ്വാഗതം  പറഞ്ഞു . യു .ആർ.   സൗത്ത് ഇന്ത്യ  ശ്രീലങ്ക   റീജിയൻ പ്രസിഡന്റ്  പി,കെ രാമചന്ദ്രൻ , നടൻ മംഗലം ബാബു , കേരള  കാവ്യ കലാസാഹിതി  ട്രസ്റ്റീ അഡ്വക്കേറ്റ് സാജൻ കോശി , യു .ആർ .  കേരള ലെയ്സൻ  ഓഫീസർ  ശ്രി  കെ. ജി മത്തായികുട്ടി , ഡോക്ടർ  ജേക്കബ് .എം .കുരാക്കാർ ,ഡോക്ടർ മോഹൻ ലാൽ , ഫിലിം സംവിധായകൻ  ശ്രി .കെ സുരേഷ് കുമാർ , ഡോക്ടർ ദേവി ലാൽ , ഡോക്ടർ സി, ആർ എൻ  പണ്ടാല , ശ്രി. സാം കുരാക്കാർ ,, ശ്രി. ജോൺ മാത്യു ,,ഡോക്ടർ സുരേഷ് രാഘവൻ , ശ്രി.  .അച്ചൻകുഞ്ഞ് , ശ്രി അശോക് കുമാർ ,, ആർട്ടിസ്റ്  കെ.കെ ജോയി ,ശ്രി. വിബിൻ കുരാക്കാർ , സനൂപ് സാജൻ കോശി  എന്നിവർ  പ്രസംഗിച്ചു . ഡോക്ടർ മാതഗുരു പ്രീയ  അനുഗ്രഹ പ്രഭാഷണം  നടത്തി . ഡോക്ടർ  സുരേഷ്  തിരുവനന്തപുരം  സമ്മേളനത്തിൽ  പ്രകൃതിയെ കുറിച്ചുള്ള സ്വന്തം കവിത അവതരിപ്പിച്ചു . വൃക്ഷ തൈകളുടെ  വിതരണം  ഡോക്ടർ മാതാ ഗുരുപ്രീയ , ഡോക്ടർ എബ്രഹാം കരിക്കം  എന്നിവർ നിർവഹിച്ചു . തിരുവനന്തപുരം  Comrade  media ,Meridian media , Krishi  sanjeevani  Media  എന്നീ  3 ചാനലുകൾ  പരിപാടികൾ  record ചെയ്യുകയും  സംപ്രേഷണം  ചെയ്യുകയും  ചെയ്തു .സമ്മേളനത്തിൽ വച്ച്  കേരള കാവ്യ കലാസാഹിതിയുടെ  സംസ്ഥാന  ജനറൽ സെക്രട്ടറി ആയി  ശ്രി . സനൂപ് സാജൻ കോശിയെ  തെരഞ്ഞെടുത്തു .

 

കൺവീനർ , കേരളകാവ്യ കലാസാഹിതി

Comments

Popular posts from this blog

‘There is no vaccine for climate change,’ U.N. environment chief says

URI NATIONAL ASSEMBLIES