പ്രൊഫ്. ജോൺ കുരാക്കാർ -ബയോ ഡേറ്റ
പ്രൊഫ്. ജോൺ കുരാക്കാർ -ബയോ ഡേറ്റ പ്രൊഫസർ , എഴുത്തുകാരൻ , ജീവകാരുണ്യ പ്ര വർത്തകൻ , പ്രഭാഷകൻ , തിരക്കഥാ കൃത്ത് , സംഘാടകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് പ്രൊഫ് , ജോൺ കുരാക്കാർ . കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിന്റെ ആധൂനിക ശില്പിയായി അദ്ദേഹം അറിയപ്പെടുന്നു . കേരള കാവ്യ കലാസാഹിതി , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് ഐപ്പള്ളൂർ ഏദൻ നഗർ അസോസിയേഷൻ , ഗാന്ധീയ നവ ശക്തി സംഘം , എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപക പ്രസിഡന്റ് ആണ് ." ഉണരൂ വേഗം നീ , ദർപ്പണം , തമോഗർത്തം , ഗുഡ് മോർണിംഗ് ഡോക്ടർ , വിവാഹ കമ്പോളം , പണിമുടക്ക് , ചീട്ടു കൊട്ടാരം , ചില്ലുമേട തുടങ്ങി 15 ലഘു ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട് . ഗുഡ് മോർണിംഗ് ഡോക്ടർ , പിന്നിട്ട വഴികൾ ഉൾപ്പെടെ 13 കൃതികൾ രചിച്ചിട്ടുണ്ട് . വസന്തം വളരെയകലെ , അജ്ഞാത തീരം തേടി , ഉ...