രാജാവ് നൽകിയ സ്ഥാനനാമം കുടുംബനാമമായി മാറിയ കഥ
രാജാവ് നൽകിയ സ്ഥാനനാമം കുടുംബനാമമായി മാറിയ കഥ കൊട്ടാരക്കര രാജാവ് നൽകിയ സ്ഥാനനാമം ഒരു കുടുംബത്തിന്റെസ്ഥാനപ്പേരായും കുടുംബപേരായും മാറിയ സംഭവം കേരളം ചരിത്രത്തിൽ നിർണ്ണായകമാണ് .1705 ൽ കുറവിലങ്ങാട് വലിയവീട്ടിൽ നിന്നും കൊട്ടാരക്കരയിലെത്തിയ കുറവിലങ്ങാട്ട് വലിയവീട്ടിൽ മാത്തൻ കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ കിഴക്കേത്തെരുവിൽ താമസമാക്കി . ബഹുഭാഷാ പണ്ഡിതനും കലാകാരനുമായിരുന്ന മാത്തനെ രാജാവ് കൊട്ടാരത്തിൻറെ കാര്യക്കാരനായി ( മാനേജർ ) ആയി നിയമിച്ചു . അദ്ദേഹത്തിന് കൊട്ടാരക്കര കിഴക്കേത്തെരുവ് ഭാഗത്ത് നൂറുകണക്കിന് കരഭൂമിയും നിലവും കരമൊഴിവായി പതിച്ചുകൊടുത്തു . കിഴക്കേത്തെരുവിൽ മാത്തൻ താമസിച്ച ഭാവനത്തിന് കുറവിലങ്ങാട്ടെ വീട്ടുപേരായ വലിയവീട് എന്ന് തന്നെ നാമകരണം ചെയ് തു . കാര്യക്കാരൻ എന്ന സ്ഥാനനാമം തലമുറ കഴിഞ്ഞപ്പോൾ " കുരാക്കാരൻ " എന്നായതായി ചരിത്രകാരൻ ആറാട്ടുപുഴ സുകുമാരൻ നായർ രേഖപ്പെടുത്തിയിരിക്കുന്നു . കുറവിലങ്ങട്ടുകാരൻ ലോപിച്ച് കുരാക്കാരൻ ആയതായി ഷെവലിയാർ ശ്രി വി . സി ജോർജ് അഭിപ്രായപ്പെടുന്നു . സംസ് കൃതം , ...