PROF. JOHN KURAKAR'S SPEEACH ON THE URI AWARD NIGHT
ലോകസമാധാനത്തിന് നമുക്ക് അണിനിരക്കാം ( പ്രൊഫ . ജോണ്‍കുരാക്കാര്‍ ലോകസമാധാനത്തിനുവേണ്ടി പ്രവര് ത്തിക്കുന്ന ഒരു രാജ്യാന്തര സംഘടനയാണ് യു . ആര് . ഐ ( യുണൈറ്റഡ് റിലീജിയന് സ് ഇനിഷ്യേറ്റീവ് ). 2000 ത്തിലാണ് സാന് ഫ്രാന് സിസ് ക്കോ കേന്ദ്രമായി ഈ സംഘടന ആരംഭിച്ചത് . അതിവേഗം വളര് ന്നുകൊണ്ടിരിക്കുന്ന ഒരു സംഘടനയാണിത് . മതങ്ങളുടെ ഐക്യം നിലനിര് ത്തുന്നതോടൊപ്പം മതപരമായി ഉണ്ടാകുന്നതും ഉണ്ടാകാന് സാധ്യതയുള്ളതുമായ കലഹങ്ങളും കലാപങ്ങളും അവസാനിപ്പിക്കാന് പരിശ്രമിക്കുക . സമാധാനത്തിന്റെ ഒരു സംസ് കാരവും അന്തരീക്ഷവും ലോകത്ത് സംജാതമാക്കുക . വിവിധ മതങ്ങളില് , വിവിധ ആചാരങ്ങളില് , സംസ് കാരങ്ങളില് ജീവിക്കുന്നവരെ മനസ്സിലാക്കാനും അവരെ ബഹുമാനിക്കാനും തയ്യാറാക്കുക എന്നിവയാണ് യു . ആര് . ഐ യുടെ ലക്ഷ്യങ്ങള് . കേരളത്തിലെ യു . ആര് . ഐ യുടെ ഏറ്റവും വലിയ യൂണിറ്റാണ് കേരള കാവ്യകലാ സാഹിതി . സ്‌കൂളുകളിലും കോളേജുകളിലുമായി 200 ലധികം യൂണിറ്റുകള്‍ കേരള കാവ്യകലാ സാഹിതിയ്ക്കുണ്ട് . ലോകസമാധാനം , പ്രകൃതി സംരക്ഷണം ഇവയൊക്കെ കേരള ...